സിനിമയാകുമ്പോള്‍ നാല് പാട്ടെങ്കിലും വേണ്ടേ എന്ന ചിന്തയ്ക്കപ്പുറത്തേക്ക് കഥ പറച്ചിലിന് സഹായകമാകുന്ന തരത്തില്‍ ഗാനങ്ങളെ വിന്യസിക്കുന്നത് മലയാളത്തിലെ നവശൈലീ മുന്നേറ്റത്തിനൊപ്പം കണ്ടതാണ്. 2018ല്‍ പുറത്തിറങ്ങിയ സിനിമകളിലെ ഗാനങ്ങളില്‍ പ്രിയപ്പെട്ട ഗാനങ്ങളുടേതാണ് ഈ പട്ടിക. സിനിമയില്‍ ഈ ഗാനം സൃഷ്ടിച്ച അനുഭവാന്തരീക്ഷവും സിനിമയ്ക്ക് പുറത്തുള്ള കേള്‍വിസുഖവും പരിഗണിച്ചാണ് ഓരോ പാട്ടും തെരഞ്ഞെടുത്തിരിക്കുന്നത്. 2018ലെ മികച്ച സിനികമളിലൊന്നായ ഈ മ യൗ പാട്ടുകളില്ലാതെയാണ് പുറത്തുവന്നത്. പ്രശോഭ് വിജയന്റെ ലില്ലി എന്ന ചിത്രത്തിലും ഗാനങ്ങള്‍ ഇല്ലായിരുന്നു. വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ എന്ന ചിത്രത്തിലെ വിശാല്‍ ഭരദ്വാജ് മലയാളത്തിലേക്ക് വര്‍ഷങ്ങള്‍ക്കിപ്പുറം തിരികെയെത്തി, മനോഹരമായ പാട്ടുകളും സമ്മാനിച്ചു. മനോഹരമായ പാട്ടുകളും ഭാവസമ്പന്നമായ പശ്ചാത്തല സംഗീതവുമൊരുക്കിയവരിലും റെക്‌സ് വിജയനും, സുഷിന്‍ ശ്യാമും ഇക്കുറി മുന്നിലുണ്ട്. ഹിറ്റ് ട്രാക്കുകള്‍ക്കൊപ്പം ഷാന്‍ റഹ്മാനും, കാര്‍ബണിലെ മനോഹര പശ്ചാത്തല സംഗീതവുമായി ബിജിബാലും, കൊച്ചുണ്ണിയിലെ തീം സോംഗും ക്യാപ്ടനിലെ പാട്ടുകളുമായി ഗോപിസുന്ദറും, രണം, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നീ ചിത്രങ്ങളുടെ പശ്ചാത്ത സംഗീതമൊരുക്കി ജേക്‌സ് ബിജോയിയും ശ്രദ്ധിക്കപ്പെട്ട വര്‍ഷവുമാണ്. തീവണ്ടിയിലൂടെ കൈലാസ് മേനോന്‍, ജോസഫിലൂടെ രഞ്ജിന്‍ രാജ് എന്നിവരും സംഗീത സംവിധായകരായി മികച്ച അരങ്ങേറ്റം കുറിച്ചു. കൂടുതല്‍ സംഗീത സംവിധായകരെ പരീക്ഷിച്ച പൂമരം, ലീല എല്‍ ഗിരിക്കുട്ടന്‍, നാസില്‍ പി എന്നിവരുള്‍പ്പെടെ തുടര്‍ന്നും പ്രതീക്ഷയര്‍പ്പിക്കാവുന്ന പ്രതിഭകളെ സമ്മാനിച്ചു. വര്‍ഷാന്ത്യത്തില്‍ വന്ന ലാല്‍ ജോസ് ചിത്രം തട്ടിന്‍പുറത്ത് അച്യുതന് വേണ്ടി ദീപാങ്കുരന്‍ സംഗീതമൊരുക്കിയ പാട്ടുകളും മനോഹരമായിരുന്നു. 2018ല്‍ കണ്ട സിനിമകളിലെ, കേട്ട പാട്ടുകളില്‍ ഏറ്റവും പ്രിയപ്പെട്ടവയുടെ പട്ടിക.

1. ചെറുകഥ പോലെ

സിനിമ: സുഡാനി ഫ്രം നൈജീരിയ
സംഗീതം: റെക്‌സ് വിജയന്‍
ഗാനരചന: ബി കെ ഹരിനാരായണന്‍
പാടിയത്: റെക്‌സ് വിജയന്‍, ഇമാം മജ്ബൂര്‍
സംവിധാനം: സക്കരിയ മുഹമ്മദ്

 

2. മിഴി നിറഞ്ഞു മിന്നും നോവിനെന്ത് മധുരം

സിനിമ: ഈട
രചന: അന്‍വര്‍ അലി
സംഗീതം: ജോണ്‍ പി വര്‍ക്കി
പാടിയത്: അമല്‍ ആന്റണി, റോഷ്‌നി സുരേഷ്
സംവിധാനം: ബി അജിത്കുമാര്‍

 

3. ദൂരൈ വഴികളില്‍ ചിത എരിയും

സിനിമ: സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍
രചന- ജോ പോള്‍
സംഗീതം- ജേക്‌സ് ബിജോയ്
പാടിയത്: ശ്രീകുമാര്‍ വാക്കയില്‍

4. പന്ത് കൊണ്ടൊരു നേര്‍ച്ച

സിനിമ: സുഡാനി ഫ്രം നൈജീരിയ
സംഗീതം- ഷഹബാസ് അമന്‍
രചന- ഷഹബാസ് അമന്‍
പാടിയത്- ഷഹബാസ് അമന്‍
സംവിധാനം: സക്കരിയ മുഹമ്മദ്

 

5. രാസാത്തി

സിനിമ: അരവിന്ദന്റെ അതിഥികള്‍
രചന: ഹരിനാരായണന്‍ ബികെ
സംഗീതം: ഷാന്‍ റഹ്മാന്‍
പാടിയത്: വിനീത് ശ്രീനിവാസന്‍, ലിയാ സൂസന്‍ വര്‍ഗ്ഗീസ്

 

 

6. നിലാപക്ഷീ (happy version)

സിനിമ: മറഡോണ
സംഗീതം: സുഷിന്‍ ശ്യാം
ഗാനരചന: വിനായക് ശശികുമാര്‍
പാടിയത്: സുഷിന്‍ ശ്യാം, നേഹാ എസ് നായര്‍

 

 

————-
7. നീ

സിനിമ: വരത്തന്‍
സംഗീതം: സുഷിന്‍ ശ്യാം
രചന: വിനായക് ശശികുമാര്‍
പാടിയത്: ശ്രീനാഥ് ഭാസി-നസ്‌റിയ നസിം
സംവിധാനം: അമല്‍ നീരദ്

 

 

8. മാരിവില്‍ മായണ്, കാര്‍മുകില്‍ മൂടണ്

സിനിമ: ഈട
സംഗീതം: ചന്ദ്രന്‍ വയറ്റാട്ടുമ്മേല്‍
ഗാനരചന: അന്‍വര്‍ അലി
പാടിയത്: സിതാരാ കൃഷ്ണകുമാര്‍
സംവിധാനം: ബി അജിത് കുമാര്‍

9. ജീവാംശമായി

സിനിമ: തീവണ്ടി
സംഗീതം: കൈലാസ് മേനോന്‍
രചന: ഹരിനാരായണന്‍ ബികെ
പാടിയത്: ശ്രേയാ ഘോസാല്‍, ഹരിശങ്കര്‍ കെ എസ്

10. തന്ന താനേ തെന്നി തെന്നി മുങ്ങിപ്പൊങ്ങി

സിനിമ: കാര്‍ബണ്‍
സംഗീതം: വിശാല്‍ ഭരദ്വാജ്
രചന: ബി കെ ഹരിനാരായണന്‍
പാടിയത്: ബെന്നി ദയാല്‍

സംവിധാനം: വേണു

11. കിനാവ് കൊണ്ടൊരു കളിമുറ്റം

സിനിമ : സുഡാനി ഫ്രം നൈജീരിയ
സംഗീതം: റെക്‌സ് വിജയന്‍
രചന: അന്‍വര്‍ അലി
പാടിയത്: ഇമാം മജ്ബൂര്‍, നേഹാ നായര്‍
സംവിധാനം: സക്കരിയ മുഹമ്മദ്

 

12. ഇനിയൊരു കാലത്തേക്ക്

സിനിമ: പൂമരം
സംഗീതം: ലീല എല്‍ ഗിരിക്കുട്ടന്‍
രചന :അജീഷ് ദാസന്‍
പാടിയത് : കാര്‍ത്തിക്
സംവിധാനം എബ്രിഡ് ഷൈന്‍

13. ഒരേ കടല്‍ (രണം ടൈറ്റില്‍ ട്രാക്ക്)

സിനിമ: രണം
സംഗീതം: ജേക്‌സ് ബിജോയ്
രചന: മനോജ് കുറൂര്‍
പാടിയത്: അജയ് ശ്രവണ്‍, ജേക്‌സ് ബിജോയ്, നേഹാ നായര്‍

14. മുത്തുമണി രാധേ

സിനിമ: തട്ടിന്‍പുറത്ത് അച്യുതന്‍
സംഗീതം: ദീപാങ്കുരന്‍
രചന: ബീയാര്‍ പ്രസാദ്
പാടിയത്: വിജേഷ് ഗോപാല്‍

 

15. കണ്ണും കണ്ണും

സിനിമ: വികടകുമാരന്‍
സംഗീതം: രാഹുല്‍ രാജ്
രചന: ഹരിനാരായണന്‍ ബികെ
പാടിയത് : വിനീത് ശ്രീനിവാസന്‍, അഖിലാ ആനന്ദ്

പതിനഞ്ചിലേക്ക് ചുരുക്കിയെടുത്തവയില്‍ കൂടുതല്‍ പാട്ടുകള്‍ പരിഗണിക്കപ്പെട്ടിട്ടുള്ളത് കേള്‍വി സുഖം പരിഗണിച്ച് മാത്രമാണ്. വരികളിലെ അര്‍ത്ഥപൂര്‍ണതയും ഈണത്തിലെ മൗലികതയും പാട്ട് ആസ്വദിക്കുമ്പോള്‍ പലപ്പോഴും മാനദണ്ഡമാകാറില്ല. ഈ പട്ടിക നീട്ടിയാല്‍ ഉള്‍പ്പെടുത്താനാകുന്ന പാട്ടുകള്‍ നോക്കിയാല്‍ അങ്കിള്‍ എന്ന ചിത്രത്തില്‍ ബിജിബാലിന്റെ ഈണത്തില്‍ ശ്രേയാ ഘോഷാല്‍ പാടിയ ഈറന്‍ മാറും എന്ന ഗാനവുമുണ്ടാകും. റഫീഖ് അഹമ്മദിന്റേതാണ് രചന. കൂടെ എന്ന ചിത്രത്തിലെ വാനവില്ലേ എന്ന ഗാനവും ഇതോടൊപ്പം എടുത്തുപറയാവുന്നതാണ്, എം ജയചന്ദ്രന്‍ ഈണമിട്ടതാണ് ഈ പാട്ട്.

ഈ പട്ടികയില്‍ ഉള്‍പ്പെട്ട സിനിമകളിലെ മറ്റ് ചില ഗാനങ്ങളും കടന്നുവരും. തകതാരോം എന്ന് തുടങ്ങുന്ന പൂമരത്തിലെ ഗാനം (ആലാപനവും സംഗീതവും നാസില്‍ പി). അരവിന്ദന്റെ അതിഥികളിലെ കൃപാകരി എന്ന പാട്ട് ( പാടിയത്: മിഥുന്‍ ജയരാജ് മനു മഞ്ജിത് രചിച്ച് ഷാന്‍ റഹ്മാന്‍ ഈണമിട്ടത്). കൂടെ എന്ന ചിത്രത്തില്‍ രഘു ദീക്ഷിതിന്റെ ഈണത്തില്‍ ശ്രുതി നമ്പൂതിരിയുടെ വരികള്‍ ആന്‍ ആമിയും നകുലും പാടിയ ടൈറ്റില്‍ സോംഗ്, വരത്തനില്‍ സുഷിന്‍ ശ്യാം ഈണമിട്ട് നസ്രിയ പാടിയ പുതിയൊരു പാതയില്‍, ജോസഫിലെ പൂമുത്തോളേ( സംഗീതം രഞ്ജിന്‍ രാജ്, ഗാനരചന: അജീഷ് ദാസന്‍. പാടിയത് വിജയ് യേശുദാസ്). ബി ടെക് എന്ന ചിത്ത്രതിലെ ഒരേ നിലാ ഒരേ വെയില്‍ (രാഹുല്‍ രാജിന്റെ ഈണം, ഹരിനാരായണന്‍ രചന, പാടിയത് നിഖില്‍ മാത്യു), നിതീഷ് നടേരിയുടെ രചനയില്‍ ഗോപിസുന്ദര്‍ ഈണമിട്ട്
എം ജയചന്ദ്രന്‍ പാടിയ പാട്ടുപെട്ടീല്‍ എന്ന പാട്ടും ക്യാപ്ടന്‍ എന്ന സിനിമയുടെ ഭാവം ഉള്‍ക്കൊള്ളുന്നതായിരുന്നു.